തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം വൈദ്യുതി ബില്‍ വീണ്ടും കുറയുന്നു. ഇന്ധന സര്‍ചാര്‍ജ് കുറയുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം.
പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 6 പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്ലിങ് ഉള്ളവര്‍ക്ക് യൂണിറ്റിന് 8 പൈസയും ആയിരിക്കും പുതിയ ഇന്ധന സര്‍ചാര്‍ജ്. നേരത്തേ ഇത് 10 പൈസയായിരുന്നു.
പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ഈടാക്കിയിരുന്ന ഇന്ധന സര്‍ചാര്‍ജിലാണ് ഇളവ് വരുത്തിയത്. കഴിഞ്ഞ മാസം റെഗുലേറ്ററി കമ്മീഷന് 9 പൈസയുടെ സര്‍ചാര്‍ജ് ഒഴിവാക്കിയതോടെയാണ് ഇന്ധന സര്‍ചാര്‍ജ് കുറയ്ക്കാനുള്ള തീരുമാനം വന്നത്.