Newsperseconds.com

സ്വകാര്യ സര്‍വകലാശാല ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടും; പ്രതിപക്ഷ ആവശ്യം തള്ളി

Kerala Assembly

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ തീരുമാനം.

നിയമസഭയില്‍ വന്നതില്‍ വെച്ച് ഏറ്റവും മോശം ബില്ലുകളില്‍ ഒന്നാണ് ഇത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമര്‍ശനം. ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് അധികാരം വര്‍ധിപ്പിക്കപ്പെടുന്നു, സര്‍ക്കാരിന് പ്രവേശന നിയന്ത്രണമില്ല എന്നീ പ്രശ്‌നങ്ങളും പ്രതിപക്ഷം ഉന്നയിച്ചു.

എന്നാല്‍ യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ബില്ലെന്നായിരുന്നു മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടി. ചാന്‍സിലറുടെ അധികാരങ്ങള്‍ക്ക് മാറ്റമില്ലെന്നും, പ്രോ ചാന്‍സലറുടെ നിലവിലുള്ള അധികാരങ്ങളില്‍ സ്പഷ്ടത വരുത്തുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

കോളജ് അധ്യാപകര്‍ക്ക് തദ്ദേശസ്വയംഭരണ അധ്യക്ഷപദവിയിലേക്ക് പോകുമ്പോള്‍ വേതനമില്ലാത്ത അവധിയാകുമെന്ന വ്യവസ്ഥയെ കുറിച്ചുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണയാണെന്നും, നിയമം വ്യാജവിവരങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment