Newsperseconds.com

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഇടുമോ? രണ്ടുദിവസത്തില്‍ വര്‍ധിച്ചത് ആയിരം രൂപ

Gold Rate

സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം 440 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,520 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 8,065 രൂപയിലെത്തിയിട്ടുണ്ട്.

ദിവസങ്ങള്‍ക്കുമുന്‍പ് ആയിരം രൂപ ഇടിഞ്ഞ ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ച്ചയിലേക്ക് തിരിയുകയാണ്. ഫെബ്രുവരി 25ന് രേഖപ്പെടുത്തിയ 64,600 രൂപ എന്ന പുതിയ ഉയരം മറികടക്കുമെന്ന സൂചനയോടെയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സ്വര്‍ണവില കുതിക്കുന്നത്.

ഓഹരി വിപണിയുടെയും രാജ്യാന്തര വിപണിയുടെയും ചലനങ്ങളാണ് ഈ വിലക്കുതിപ്പിന് പ്രധാനകാരണം. ജനുവരി 22നാണ് സ്വര്‍ണവില ചരിത്രത്തില്‍ ആദ്യമായി 60,000 രൂപ കടന്നത്. അതിന് പിന്നാലെ 64,000 കടന്ന് മുന്നേറിയ സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

Share this Article

Leave a Comment