Newsperseconds.com

കൊച്ചിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍

Meningitis

കൊച്ചി: കളമശ്ശേരിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌ക ജ്വരമെന്ന സംശയത്തെ തുടര്‍ന്ന് ചികിത്സ. ഏഴും എട്ടും വയസ്സുള്ള കുട്ടികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇതേ സ്‌കൂളില്‍ നിന്നുള്ള മൂന്നുപേര്‍ കൂടി സമാന ലക്ഷണങ്ങളുമായി ചികിത്സയിലാണ്.

കടുത്ത തലവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ രണ്ടു സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ മസ്തിഷ്‌ക ജ്വരമാണെന്ന സംശയം ഉണര്‍ന്നെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. രണ്ട് കുട്ടികളെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും, അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

രോഗബാധയെ തുടര്‍ന്ന് സ്‌കൂളിലെ പ്രൈമറിതല പരീക്ഷ മാറ്റിവെച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ വീട്ടിലിരുത്തണമെന്നും രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി അറിയിച്ചു. അസുഖബാധിതരായ കുട്ടികളോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും മാസ്‌ക് അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.

Share this Article

Leave a Comment