Newsperseconds.com

ദീര്‍ഘദൂര ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക റിസര്‍വേഷന്‍

High Speed Train

ന്യൂഡല്‍ഹി: ദീര്‍ഘദൂര മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് പ്രത്യേക റിസര്‍വേഷന്‍ അനുവദിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സ്ലീപ്പര്‍ ക്ലാസിലെ ഓരോ കോച്ചിലും ആറു മുതല്‍ ഏഴ് വരെ ലോവര്‍ ബെര്‍ത്തുകള്‍, 3AC കോച്ചുകളില്‍ നാല് മുതല്‍ അഞ്ച് വരെ ലോവര്‍ ബെര്‍ത്തുകളും, 2AC ക്ലാസുകളില്‍ മൂന്ന് മുതല്‍ നാല് വരെ ലോവര്‍ ബെര്‍ത്തുകളും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഗര്‍ഭിണികള്‍ക്കും സംവരണം ചെയ്യാവുന്നതാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയെ അറിയിച്ചു.

ഗരീബ് രഥ്, രാജധാനി, തുരന്തോ, എയര്‍ കണ്ടീഷന്‍ ചെയ്ത എക്‌സ്പ്രസ് ട്രെയിനുകളിലും സ്ത്രീകള്‍ക്ക് സംവരണം ലഭിക്കും. പ്രശ്‌നബാധിത റൂട്ടുകളില്‍ റെയില്‍വേ പൊലീസ്, പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എന്നിവരുടെ സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ലോസ്ഡ്-സര്‍ക്യൂട്ട് ടെലിവിഷന്‍ (CCTV) കാമറകള്‍, ഹെല്‍പ്പ്ലൈന്‍ നമ്പര്‍ 139, റെയില്‍ മദദ് പോര്‍ട്ടല്‍ എന്നിവയിലൂടെ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയതായി കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി.

Share this Article

Leave a Comment