Newsperseconds.com

‘ഇതെന്താ മെഡിക്കല്‍ ടൂറിസമോ?’; ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം നല്‍കുന്നതു നിര്‍ത്തിയെന്ന് ഹൈക്കോടതി

Kerala Hc

കൊച്ചി: ജയിലില്‍ മതിയായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഇല്ലെന്ന് തെളിയിക്കാതെയെങ്കില്‍ ആരുടെയും ജാമ്യാപേക്ഷ ആരോഗ്യ കാരണങ്ങളാല്‍ അനുവദിക്കില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.

ഉന്നതരുടെ ജാമ്യാപേക്ഷകള്‍ മെഡിക്കല്‍ ടൂറിസമായി മാറുന്നുവെന്നു കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചു. പാതിവില തട്ടിപ്പ് കേസില്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ പ്രസ്താവന.

മുന്‍പ് ആരോഗ്യ പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി ജാമ്യം അനുവദിച്ച ചില കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുൻ മന്ത്രി ജാമ്യം ലഭിച്ചതിന് ശേഷം തിരഞ്ഞെടുപ്പിന് മത്സരിക്കാൻ തയാറായ സംഭവവും, പി.സി. ജോര്‍ജിന് മരുന്ന് ആവശ്യത്തിനായി അനുവദിച്ച ജാമ്യം മുതലാക്കി മറ്റ് പരിശോധനകൾ നടത്തിയതും കോടതി ചൂണ്ടിക്കാട്ടി.

കേസിലെ പ്രതിക്ക് ആവശ്യമായ എല്ലാ ചികിത്സയും ജയില്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും, പ്രത്യേക ചികിത്സ വേണമെങ്കില്‍ കോടതി അറിയിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

Share this Article

Leave a Comment