Newsperseconds.com

മാസപ്പടി കേസ്: എസ്എഫ്‌ഐഒയുടെ കുറ്റപത്രം ഇഡിക്ക് കൈമാറാന്‍ കോടതി നിര്‍ദേശം

Veena Vijayan

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ പ്രതിയാക്കി എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) സമര്‍പ്പിച്ച മാസപ്പടി കേസിലെ കുറ്റപത്രം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറാന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദേശിച്ചു. കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നേരത്തെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

മാസപ്പടി കേസില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മൊഴിയെടുത്തതോടെയാണ്, എസ്എഫ്‌ഐഒ കേസ് അന്വേഷിച്ച് വീണ വിജയനെ ഉള്‍പ്പെടെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

കോടതിയുടെ നിര്‍ദേശത്തോടനുസരിച്ച് എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇന്ന് തന്നെ ഇഡിക്ക് കൈമാറിയേക്കും. പകര്‍പ്പ് ലഭിക്കുന്നതോടെ അതു വിശദമായി പരിശോധിച്ച് തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ഇഡിയുടെ തീരുമാനം.

Share this Article

Leave a Comment