Newsperseconds.com

2026 ൽ എൻ ഡി എ മുന്നണി കേരളത്തിൽ അധികാരത്തിലെത്തും – ആർ.പി.ഐ (അത്വാവാല) ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ

Rpi Kerala

Rpi Rajeev Das

സംസ്ഥാനതല മെമ്പർഷിപ്പ് ക്യാംപയിന്‌ തുടക്കം

ആർ സി രാജീവ്ദാസ് കേരള വർക്കിങ് പ്രസിഡന്റ്

എറണാകുളം: കേരളം എൻ.ഡി.എ മുന്നണിയ്ക്ക് അനുകൂലമാണെന്നും 2026 ൽ എൻ ഡി എ മുന്നണി കേരളത്തിൽ അധികാരത്തിലെത്തുമെന്നും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ(അത്വാവാല) ദേശീയ സെക്രട്ടറി ജനറൽ ഡോ: രാജീവ് മേനോൻ പറഞ്ഞു. എറണാകുളത്ത് ആർ പി ഐ (അത്വാവാല) സംസ്ഥാനതല മെമ്പർഷിപ്പ് ക്യാംപയിൻ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ കേരള വർക്കിങ് പ്രസിഡന്റായി ആർ സി രാജീവ്ദാസിനെ യോഗത്തിൽ തെരഞ്ഞെടുത്തു.

ആലുവ ഫ്ലോറാ റസിഡൻസിയിലാണ് ദേശീയതലത്തിലെ തന്നെ പാർട്ടിയുടെ ആദ്യത്തെ മെമ്പർഷിപ്പ് ക്യാംപയിൻ നടന്നത്. ആദ്യ മെമ്പർഷിപ്പ് ആർ പി ഐ ദേശീയ സെക്രട്ടറി ജനറൽ ഡോ രാജീവ് മേനോൻ, പ്രമുഖ ആർകിടെക്കും ദേശീയ കൗൺസിൽ അംഗവുമായ നജീബിന് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ആർ.സി രാജീവ് ദാസ് അദ്ധ്യക്ഷത വഹിച്ചു. രാജ്യത്ത് ആകമാനം മൂന്ന് കോടി ആളുകൾക്ക് മെമ്പർഷിപ്പ് നൽകി പാർട്ടിയുടെ ഭാഗമാക്കുമെന്നും കേരളത്തിൽ പത്ത് ലക്ഷം ആളുകൾക്ക് അംഗത്വം നൽകി പാർട്ടിയുടെ ഭാഗമാക്കുമെന്നും ഡോ രാജീവ് മേനോൻ പറഞ്ഞു.

മാധ്യമ മേഖലയിലും പൊതുപ്രവർത്തനത്തിലും സജീവ സാന്നിധ്യമായിരുന്ന ആർ സി രാജീവ് ദാസിനെ വർക്കിങ് പ്രസിഡന്റാക്കിയത്റിപ്പബ്ലിക്കൻ പാർട്ടിക്ക് ഗുണകരമാകുമെന്ന് ആർ പി ഐ ദേശീയ സെക്രട്ടറി ജനറൽ രാജീവ് മേനോൻ പറഞ്ഞു. മാധ്യമ രംഗത്ത് സജീവമായിരുന്ന സമയത്താണ് രാഷ്ട്രീയ രംഗത്തേക്കുള്ള ആർ സി രാജീവ് ദാസിന്റെ കടന്നുവരവ്. പാർട്ടിയുടെ സംഘടനാ സെക്രട്ടറിയായാണ് അദ്ദേഹം പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് സ്റ്റേറ്റ് കൺവീനറായി പ്രവർത്തിച്ചു വരികയായിരുന്നു.

യോഗത്തിൽ സുധീഷ് നായർ. വി.പി.സന്തോഷ്, ശരീഫ് ബാബു, സുനിൽ, ദേശീയ കൗൺസിൽ അംഗവും ആർക്കിടെക്കുമായ നജീബ്,റജീ കേശവൻ നായർ, പ്രവീൺ കോഴിക്കോട്, മനോഹരൻ, അടൂർ രാജേഷ്, അഡ്വ പ്രമീള എന്നിവർ സംസാരിച്ചു.

Share this Article

Leave a Comment