തിരുവനന്തപുരം: ഇരിങ്ങാലക്കുട – പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാല്‍ നവംബര്‍ 18, 19 തിയ്യതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണ്ണമായി റദ്ദാക്കി.
ശനിയാഴ്ച മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, എറണാകുളം- ഷൊര്‍ണ്ണൂര്‍ മെമു എക്‌സപ്രസ് , എറണാകുളം- ഗുരുവായൂര്‍ എക്‌സപ്രസ് എന്നീ ട്രെയിനുകളും ഞായറാഴ്ച തിരുവനന്തപുരം- മംഗലാപുരം മാവേലി എക്‌സപ്രസ്, ഷൊര്‍ണ്ണൂര്‍- എറണാകുളം മെമു എക്‌സപ്രസ്, ഗുരുവായൂര്‍- എറണാകുളം എക്‌സപ്രസ്, എറണാകുളം-കോട്ടയം, കോട്ടയം- എറണാകുളം എന്നീ ട്രെയിനുകളാണ് പൂര്‍ണ്ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചത്.