Newsperseconds.com

ദേശീയ അഖണ്ഡതയ്ക്ക് കോട്ടം വരുത്തുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഭാരത് സിന്ദാബാദ് യാത്ര – ഡോ രാജീവ് മേനോൻ

Rpi Athuwala Yathra

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് പിന്തുണ നൽകിക്കൊണ്ടും ദേശീയ അഖണ്ഡതയ്ക്ക് കോട്ടം വരുത്തുന്ന രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടുമാണ് ഭാരത് സിന്ദാബാദ് യാത്ര സംഘടിപ്പിക്കുന്നതെന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്തേവാല) സെക്രട്ടറി ജനറൽ ഡോ രാജീവ് മേനോൻ. മഹാരാഷ്ട്ര, കേരളം തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും ഡൽഹിയിലും മെയ് 22 ന് തുടക്കം കുറിച്ച യാത്ര ജൂൺ 6 വരെ തുടരുമെന്നും രാജീവ് മേനോൻ അറിയിച്ചു.

എല്ലാ സംസ്ഥാനങ്ങളുടെയും തലസ്ഥാനങ്ങളിലും ജില്ലാ ഹെഡ് ക്വാട്ടേഴ്സുകളിലും മറ്റ് പ്രധാന സ്ഥലങ്ങളിലുമാണ് ഭാരത് സിന്ദാബാദ് പ്രതിഷേധ യാത്ര സംഘടിപ്പിക്കുന്നത്. പാർട്ടി പ്രവർത്തകരും പാർട്ടിയുടെ അനുഭാവികളും അടക്കമുള്ള ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും ഇത്തരത്തിൽ യാത്ര സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പാർട്ടിയുടെ ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ഡോ രാംദാസ് അത്താവാല ജിയുടെ നിർദ്ദേശപ്രകാരമാണ് രാജ്യത്താകമാനം ഇത്തരത്തിൽ ഒരു യാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്നും രാജീവ് മേനോൻ കൂട്ടിച്ചേർന്നു.കേരളത്തിലെ എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ആർ.സി.രാജീവ്ദാസ് അറിയിച്ചു.

Share this Article

Leave a Comment