Newsperseconds.com

ടോക്കണ്‍ മറിച്ചുനല്‍കല്‍ തടയാനുള്ള നടപടി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

Guruvayur Temple

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനിപ്രത്യേക ദര്‍ശനത്തിന് ടോക്കണ്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ദര്‍ശനത്തിന് ഗോപുരം മാനേജരില്‍ പേര് നല്‍കിയയാളുടെ ആധാര്‍ കാര്‍ഡ് ഒറിജിനലായി തന്നെ ഹാജരാക്കേണ്ടതായിരിക്കും.

ദര്‍ശനത്തിനായി എത്തിയവരില്‍ ഒരാള്‍ ആധാര്‍ കാര്‍ഡ് നല്‍കിയാല്‍ മതിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. ദേവസ്വം ജീവനക്കാരുടെ ശുപാര്‍ശയിലൂടെ ദര്‍ശനത്തിന് എത്തുന്നവരും ആധാര്‍ കാര്‍ഡ് ഹാജരാക്കണം.

ടോക്കണ്‍ വാങ്ങിയ ശേഷം മറ്റ് ആളുകള്‍ക്ക് മറിച്ചു നല്‍കുന്നതാണ് ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ആധാര്‍ കാര്‍ഡ് സംവിധാനം കര്‍ശനമാക്കിയത്. ദേവസ്വം ബോര്‍ഡിന്റെ ഭരണസമിതി യോഗത്തിലെ തീരുമാനപ്രകാരം പുതിയ നിയമം നിലവില്‍ വന്നു.

Share this Article

Leave a Comment