Newsperseconds.com

ഇസ്രയേലിന് തിരിച്ചടി: ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഒരു മരണം, 63 പേര്‍ക്ക് പരിക്ക്

Iran Israel War

ടെല്‍അവീവ്: ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു, 63 പേര്‍ക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് ഇറാന്‍ ടെല്‍അവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടത്. ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത് ടെല്‍അവീവിലായിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് വന്‍ സ്ഫോടനമുണ്ടായി. തീപിടിത്തം മൂലം കെട്ടിടത്തിന് കനത്ത നാശം സംഭവിച്ചുവെന്നത് ഇസ്രയേല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കുന്നത്.

ആക്രമണം തുടങ്ങിയതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നിര്‍ദ്ദേശം ഇസ്രയേല്‍ സര്‍ക്കാര്‍ നല്‍കി. ടെല്‍അവീവിനടുത്തുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ മിസൈല്‍ വീഴ്ച സംഭവിച്ചതായും, പരിക്കേറ്റവരുടെ കൃത്യമായ എണ്ണം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

സംഭവത്തെക്കുറിച്ചുള്ള ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്നും ലൊക്കേഷന്‍ വിവരങ്ങള്‍ പങ്കുവെക്കരുതെന്നുമാണ് ഇസ്രയേല്‍ വ്യോമസേന ജനങ്ങളോട് ആവശ്യപ്പെട്ടത്.

Share this Article

Leave a Comment