അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് മലയാളി യുവതി ഗുരുതരാവസ്ഥയിൽ.
ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്) ലാലി ദമ്പതികളുടെ മകൾ മീര (32) യ്ക്ക് നേരെയാണ് ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി വെടിയുതിർത്തത്.
ഗുരുതരമായി പരുക്കേറ്റ മീര ആശുപത്രിയിലാണ്..
ഗർഭിണിയായ മീരയെ കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് വെടിവയ്ക്കുകയിരുന്നു. സംഭവത്തിൽ അമൽ റെജിയെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തു.