Newsperseconds.com

കളമശ്ശേരി സ്ഫോടന കേസ്; പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു

Untitled Design (10)

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു. ഈ മാസം 29വരെയാണ് റിമാൻഡ് ചെയ്തത്. ഡൊമിനിക് മാർട്ടിൻ്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടർന്ന് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഡൊമിനിക് മാർട്ടിനെ ഹാജരാക്കിയത്. കാക്കനാട് ജയിലിലേക്കാണ് ഈ മാസം 29വരെ ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തത്.

കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകളായ റിമോട്ടുകൾ കൊടകര പോലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന് പിന്നിൽ താൻ മാത്രമാണെന്നാണ് മാർട്ടിൻ ആവർത്തിക്കുന്നത്. സ്‌ഫോടക വസ്തു നിർമ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയിലും തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം, സ്ഫോടനത്തിൽ അഞ്ചു പേരാണ് മരിച്ചത്. ഒക്ടോബർ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്‌ഫോടനം നടക്കുന്നത്. രണ്ടായിരത്തിലധികം പേർ പങ്കെടുത്ത യഹോവ സാക്ഷ്യം സമ്മേളത്തിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിന് ശേഷം ഡൊമനിക് മാർട്ടിൻ പോലീസിൽ കീഴടങ്ങുകയായിരുന്നു.

Share this Article

Leave a Comment