Newsperseconds.com

ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത

Untitled Design (12)

ജമ്മു കശ്മീരിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. ഡോഡ ജില്ലയിലെ അസർ ഏരിയയിലെ ട്രംഗലിന് സമീപമായിരുന്നു അപകടം. കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ 40 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

250 മീറ്റർ താഴ്ചയിലേക്കാണ് ബസ് പതിച്ചത്. അധികൃതരും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചു. ‘പരിക്കേറ്റവരെ കിഷ്ത്വാർ ജില്ലാ ആശുപത്രിയിലേക്കും ജിഎംസി ദോഡയിലേക്കും മാറ്റിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ സർവ്വീസ് നടത്തും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

Share this Article

Leave a Comment