ശിവമൊഗ: കര്‍ണ്ണാടകയില്‍ മല്ലേഷ് എന്ന 35 കാരനെ ഗുഡ്ഡേക്കല്‍ മേല്‍പ്പാലത്തിന് സമീപം മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നു. പ്രതികള്‍ ഒളിവിലാണെന്ന് സിറ്റി പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
സംഭവസ്ഥലം സന്ദര്‍ശിച്ച ശിവമോഗ ജില്ലാ പോലീസ് സൂപ്രണ്ട് മിഥുന്‍ കുമാറും മല്ലേഷിനെ ആക്രമിച്ചതിനും കൊലപ്പെടുത്തിയതിനും കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പറഞ്ഞു.