Newsperseconds.com

വനിതകളും കൈ കൊടുക്കില്ല! ലോകകപ്പിലും ഇന്ത്യ- പാക് ഹസ്തദാനമില്ല

Women Cricket

മുംബൈ: വനിതാ ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിലും താരങ്ങളുടെ ഹസ്തദാനമുണ്ടാകില്ല. ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഘയ്ക്കു ഹസ്തദാനം ചെയ്തിരുന്നില്ല. മത്സര ശേഷം ഇരു ടീമിലേയും താരങ്ങളും കൈ കൊടുക്കാൻ നിന്നില്ല.

പിന്നാലെയാണ് വനിതാ ലോകകപ്പിലെ സമീപനവും സമാനമായിരിക്കുമെന്നു വ്യക്തമാക്കി ബിസിസിഐ രം​ഗത്തെത്തിയത്. അഞ്ചാം തീയതി കൊളംബോയിലാണ് ഇന്ത്യ- പാക് വനിതാ പോരാട്ടം.

ഈ പോരിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി ടോസിന്റെ സമയത്തോ പിന്നീടോ ഹസ്തദാനം ചെയ്യില്ല. മാച്ച് റഫറിയ്ക്കൊപ്പമുള്ള ഫോട്ടോ ഷൂട്ടും ഉണ്ടാകില്ല. ബിസിസിഐ വ്യക്തമാക്കി.

Share this Article

Leave a Comment