Newsperseconds.com

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയെ എൻഡിഎയിൽ ഉൾപ്പെടുത്തണം: കത്ത് കൈമാറി ആർ.സി. രാജീവ് ദാസ്

Rpi 3

Rpi4

തിരുവനന്തപുരം: കേന്ദ്രമന്ത്രി ഡോ. രാംദാസ് അത്തവാല ദേശീയ അധ്യക്ഷനായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (RPI)യെ നാഷണൽ ഡെമോക്രാറ്റിക് അലൈൻസ് (NDA) കേരള ഘടക ഗ്രൂപ്പിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ദേശീയ നേതൃത്വം നൽകിയ കത്ത് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ആർ.സി. രാജീവ് ദാസ് ബിജെപിയുടെ നേതാവും എൻഡിഎയുടെ ചുമതലക്കാരനുമായ പി. കെ. കൃഷ്ണദാസിന് കൈമാറി.

രാജ്യവ്യാപകമായി എൻഡിഎയുടെ ഭാഗമായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയ്ക്ക് കേരളത്തിലും ഔദ്യോഗിക അംഗീകാരം ലഭിക്കണമെന്നതാണ് കത്തിൽ ഉന്നയിച്ച പ്രധാന ആവശ്യം. കേരളത്തിലെ സാമൂഹ്യനീതിയെയും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയപ്രവർത്തനങ്ങളിൽ പാർട്ടിയുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കാനുമാണ് ഈ നീക്കം.

കേന്ദ്രമന്ത്രി ഡോ. രാംദാസ് അത്തവാലയുടെ നേതൃത്വത്തിലുള്ള പാർട്ടി രാജ്യതലത്തിൽ ബി.ജെ.പി.യുമായി സഹകരിച്ചാണ് പ്രവർത്തിച്ചുവരുന്നത്. അതിനാൽ കേരളത്തിലും എൻഡിഎയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം ലഭിക്കണമെന്നതാണ് നേതാക്കളുടെ ആവശ്യം.

കത്ത് സ്വീകരിച്ച പി. കെ. കൃഷ്ണദാസ്, വിഷയം എൻഡിഎയുടെ സംസ്ഥാന, ദേശീയ തലങ്ങളിലെ നേതാക്കളുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

Share this Article

Leave a Comment