Newsperseconds.com

ആലപ്പുഴയിൽ ഭാര്യയെ വെട്ടി പരുക്കേല്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി

Untitled Design (3)

ആലപ്പുഴയിൽ ഭാര്യയെ വെട്ടി പരുക്കേല്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. മുളക്കുഴ പഞ്ചായത്ത് 14ാം വാർഡിൽ കിഴക്കേ പറമ്പിൽ ശ്രീജിത്ത്‌ (42) ആണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ ഭാര്യ ജയശ്രീയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നമാണ്കാരണമെന്നാണ് പ്രാഥമിക വിവരം. വെട്ടേറ്റ ജയശ്രീ അടുത്തുള്ള വീട്ടിലേക്കു ഓടിക്കയറുകയായിരുന്നു. ജയശ്രീയുടെ തലയുടെ ഇടതു ഭാഗത്ത് നാലു വെട്ടും കൈക്ക് രണ്ട് വെട്ടും ഏറ്റു.

Share this Article

Leave a Comment