ഗവര്‍ണര്‍ ആര്‍എന്‍ രവി 10 ബില്ലുകള്‍ തിരിച്ചയച്ചതിന് പിന്നാലെ തമിഴ്നാട് നിയമസഭയുടെ പ്രത്യേക സമ്മേളനം ശനിയാഴ്ച ചേരും. രാവിലെ 10 മണിക്ക് പ്രത്യേക സമ്മേളനം ആരംഭിക്കും. തമിഴ്നാട് ഗവര്‍ണര്‍ തന്റെ പക്കല്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടന്നിരുന്ന 10 ബില്ലുകള്‍ തിരികെ നിയമസഭയില്‍ തിരിച്ചയച്ചതിന് പിന്നാലെയാണ് നടപടി.
ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി കാണിച്ച കാലതാമസത്തിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്ന സമയത്താണ് ഈ സംഭവവികാസം. എംകെ സ്‌ററാലിന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് കോടതി ഗവര്‍ണ്ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.