Newsperseconds.com

രാജ്യത്തെ ആദ്യ ‘കടലാസുരഹിത’ കോടതി; ഡിജിറ്റലായി കല്‍പ്പറ്റ കോടതി

Kalpetta

കൊച്ചി: എല്ലാ കോടതികളും പൂര്‍ണമായും കടലാസുരഹിതമാകുന്ന രാജ്യത്തെ ആദ്യ ജുഡീഷ്യല്‍ ജില്ലാ കോടതിയായി കല്‍പ്പറ്റ കോടതി. ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം ഉദ്ഘാടനം ചെയ്തു. കടലാസുപയോഗം വന്‍തോതില്‍ കുറയ്ക്കുന്ന ഈ നേട്ടം രാജ്യത്തെ മറ്റ് ജുഡീഷ്യല്‍ ജില്ലകള്‍ക്കും മാതൃകയാക്കാമെന്ന് അദ്ദേഹം പറഞ്ഞു.

പ്രീ-ട്രയല്‍ ഘട്ടങ്ങള്‍, തെളിവുകള്‍ രേഖപ്പെടുത്തല്‍, ഇടക്കാല ഉത്തരവുകള്‍, അന്തിമ വിധിന്യായം എന്നിവയുള്‍പ്പെടെ കോടതിനടപടികളുടെ എല്ലാഘട്ടങ്ങളും ഇനി ഡിജിറ്റല്‍ രൂപത്തിലായിരിക്കുമെന്നതാണ് സവിശേഷത. ഡാറ്റാ സുരക്ഷ ഉറപ്പാക്കാനായി ഹൈക്കോടതിയുടെ ഐടി വിഭാഗം നേരിട്ടാണ് സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്.

ഫയലുകള്‍ നീക്കുന്നതിലെ താമസം ഒഴിവാക്കാനും കേസ്നടപടികളുടെ ചെലവ് കുറയ്ക്കാനും ഡിജിറ്റല്‍മാറ്റം സഹായിക്കും. ചടങ്ങില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വിക്രംനാഥ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് രാജാ വിജയരാഘവന്‍, ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

Share this Article

Leave a Comment