പാലക്കാട് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്നും വിദ്യാര്‍ത്ഥിനി തെറിച്ചുവീണ് പരിക്ക്. തെങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മര്‍ജാനയാണ് ബസ്സില്‍ നിന്നും തെറിച്ചു വീണത്. മര്‍ജാനയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിനു ശേഷം ബസ് നിര്‍ത്താതെ പോയെന്ന് മര്‍ജാന ആരോപിച്ചു. സ്കൂളിന് മുന്നില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മറ്റുള്ള യാത്രക്കാര്‍ ഇറങ്ങി മര്‍ജാന ഇറങ്ങുന്നതിന് മുമ്പ് ബസ്സ് എടുക്കുകയായിരുന്നു. തുടര്‍ന്ന് മര്‍ജാന ബസ്സില്‍ നിന്നും തെറിച്ച് വീഴുകയായിരുന്നു.