ഡല്‍ഹിയില്‍ വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണത്തിനിടയില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനും മലിനീകരണം നിരീക്ഷിക്കുന്നതിനും സഹായിക്കുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ പ്രത്യേക ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി. ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ഇന്ന് വകുപ്പുകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഫോഴ്‌സിനെ നിയമിച്ചത്.
ആറംഗ എസ്ടിഎഫ് വിവിധ വകുപ്പുകളുമായി ഏകോപിപ്പിക്കുക, മോശം എക്യുഐയെ നേരിടാന്‍ റിപ്പോര്‍ട്ടുകള്‍ സമാഹരിക്കുക തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കും.