തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. തൃശൂർ ജില്ലാ കലക്ടറായ അർജുൻ പാണ്ഡ്യനെ കാസർകോട് ജില്ലാ കലക്ടറായി സ്ഥലം മാറ്റി നിയമിച്ചു. നിലവിലെ കലക്ടർ കെ ഇൻബശേഖറിനെ മാറ്റിയ ഒഴിവിലേക്കാണ് നിയമനം. ടൂറിസം ഡയറക്ടറായ ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കലക്ടറാവും.