ലോസ് ആഞ്ചലസ് : ലോകസിനിമയിലെ ഏറ്റവും വലിയ അംഗീകാരമായ 98-ാമത് അക്കാദമി അവാർഡ് പ്രഖ്യാപന ചടങ്ങിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണ ഭീഷണി. ഇതിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷ ഒരുക്കും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ എബിസി ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മാർച്ച് 15ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാര ചടങ്ങുകൾ നടത്തുക. ചടങ്ങിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.
യുഎസ് വെസ്റ്റ് കോസ്റ്റ് ലക്ഷ്യമാക്കി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ ആഭ്യന്തര സുരക്ഷാ-അന്വേഷണ ഏജൻസിയായ എഫ്ബിഐ മുന്നറിയിപ്പ് നൽകി. നിരീക്ഷണം ശക്തമാക്കിയതായും അതിഥികളുടെയും കാണികളുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഓസ്കർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജ് കപൂർ പ്രതികരിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 3:30 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ പുരസ്കാര നിശ തത്സമയം കാണാം.
ഓസ്കർ ചടങ്ങിന് നേരെ ഡ്രോൺ ആക്രമണ ഭീഷണിയെന്ന് റിപ്പോർട്ട്
- Related News
- Latest News