Newsperseconds.com

ജില്ലാതല കര്‍ഷക പുരസ്‌കാര വിതരണം: മികച്ച ക്ഷീര-സമ്മിശ്ര കര്‍ഷകര്‍ക്ക് ആദരം

Tcr award

സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഏർപ്പെടുത്തിയ ജില്ലാ തലത്തിലുള്ള മികച്ച ക്ഷീരകർഷക, സമ്മിശ്ര കർഷക അവാർഡ് വിതരണം നടത്തി. അവാർഡ് ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. സിന്ധു കെ നിർവഹിച്ചു. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡോ. വി. എം. ഹാരിസിന്റെ അധ്യക്ഷതയിൽ തൃശ്ശൂർ PWD റസ്റ്റ്‌ ഹൗസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. സിന്ധു കെ പുരസ്കാര വിതരണം നടത്തി. ഈ വർഷത്തെ മികച്ച ക്ഷീരകർഷകനുള്ള 20000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരത്തിന് വല്ലച്ചിറ പഞ്ചായത്തിലെ ശ്രീ. ബിജു.റ്റി.ഡിയും മികച്ച സമ്മിശ്ര കർഷകനായി 10000 രൂപയും, ഫലകവും പ്രശസ്തി പത്രത്തിനും പുത്തൂർ പഞ്ചായത്തിലെ ശ്രീ സനിൽ കുമാറും അർഹരായി. കൂടാതെ ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ ഫാം ഡോക്യൂമെന്റേഷനുമായി ബന്ധപ്പെട്ട ആദരവ് ശ്രീമതി ശ്രുതി എ എസ് (ഇന്ത്യൻ വാർത്ത ചാനൽ- കൃഷിയിടം ) ഏറ്റുവാങ്ങി. ചീഫ് വെറ്ററിനറി ഓഫീസർ ഡോ.ഐസക് സാം,അസിസ്റ്റന്റ് പ്രൊജക്റ്റ്‌ ഓഫീസർമാരായ ഡോ സുബിൻ കോലാടി, ഡോ. മഞ്ജു പി എം, ഡോ. ഷിബു കെ.വി,ഡോ. ജയൻ ജോസഫ്,ഡോ ,പ്രദീപ് വി എം, ഡോ അമൃത സൂസൻ ജേക്കബ് ,പി. ആർ. ഒ ഡോ.സുമി ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share this Article

Leave a Comment