സംസ്ഥാനത്ത് സർക്കാർ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ വിമർശനമായി അവതരിപ്പിക്കാതെ നുണകൾ പറഞ്ഞു പരത്തുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം ചെയ്യേണ്ടത്. എന്നാൽ കേരളത്തിലെ പ്രതിപക്ഷം വല്ലാത്തൊരു നിസഹയാവസ്ഥയിലാണ്. അത്തരം വിമർശനങ്ങൾ ഉന്നയിക്കാൻ അവർക്ക് സാധിക്കുന്നില്ല. കുറ്റപത്രം അവതരിപ്പിക്കുന്ന രീതിയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാം. ഇതൊന്നും പ്രതിപക്ഷത്തിന് സാധിച്ചില്ല. വസ്തുതകൾ നിരത്തി എതിർക്കാൻ കഴിയാത്തതിനാൽ നുണകൾ പറഞ്ഞു പരത്തുകയാണ് പ്രതിപക്ഷം.
കിഫ്ബിയുടെ വികസനനേട്ടങ്ങളെ കുറിച്ച് രമേശ ചെന്നിത്തല തന്നെ വ്യക്തമാക്കിയല്ലോ. കിഫ്ബിയിലൂടെ കേരളം മുന്നേറുകയാണ് ചെയ്തത്. അഞ്ച് വർഷം കൊണ്ട് 62000 കോടിയുടെ വികസനപദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തത്. എല്ലാ മണ്ഡലങ്ങളിലും കിഫ്ബിയുടെ പദ്ധതിയുണ്ട്. 1,10,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി ഏറ്റെടുത്തിരിക്കുന്നത്. 50-60 വർഷം കൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികൾ ഈ 10 വർഷംകൊണ്ട് ഏറ്റെടുക്കാൻ കഴിഞ്ഞു. മികച്ച ധനകാര്യ മാനേജ്മെന്റിലൂടെ പ്രവർത്തിക്കുന്ന കിഫ്ബിയെ ഇകഴ്ത്തിക്കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഈ സ്ഥാനം കിട്ടിയത് എൽഡിഎഫ് അധികാരത്തിലിരുന്നതു കൊണ്ടാണ്. എൽഡിഎഫിന്റെ സംസ്കാരമാണത്. അഴിമതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചു. അഴിമതി കുറഞ്ഞ സംസ്ഥാനമെന്നതല്ല, അഴിമതി തീരെയില്ലാത്ത സംസ്ഥാനമെന്ന പദവിയാണ് കേരളത്തിനുവേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. എൽഡിഎഫ് എന്നും ജനങ്ങൾക്കൊപ്പമാണ്, കപട ആത്മവിശ്വാസം കാണിക്കേണ്ട കാര്യമില്ല. ജനങ്ങളുടെ സഹകരണവും പിന്തുണയും ഇടതുപക്ഷത്തിനുണ്ട്, ജനങ്ങളിലാണ് വിശ്വാസമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ഏകപക്ഷീയമായി കണ്ടില്ല, നാട് നിർവഹിക്കേണ്ട കാര്യത്തിന് സർക്കാരാണ് മുൻകൈയെടുക്കേണ്ടത്. പ്രതിപക്ഷത്തെയും ഉൾപ്പെടുത്തിയാണ് അതുമായി ബന്ധപ്പെട്ട ചർച്ച നടത്തിയത്. വീടു നിർമാണം എങ്ങനെ വേണമെന്നും, നിർമാണ ചുമതല ആർക്കു കൊടുക്കണം, ഫണ്ട് എങ്ങനെ സ്വീകരിക്കണം, ഒരു വീടിന് എത്ര പണം ചെലവഴിക്കണം എന്നതെല്ലാം സർക്കാർ ഏകപക്ഷീയമായി തീരുമാനിച്ചതല്ല. ഇക്കാര്യമെല്ലാം അറിഞ്ഞുവച്ചിട്ടും പ്രതിപക്ഷം ഒരുഘട്ടത്തിൽ ഇതെല്ലാം മറന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടൗൺഷിപ് എന്നത് സർക്കാർ ഒറ്റക്ക് മുന്നോട്ടുവച്ചതല്ല, ഒന്നിച്ചു കഴിയണമെന്ന മുണ്ടക്കൈ – ചൂരൽമല അതിജീവതരുടെ ആഗ്രഹത്തിൽ നിന്നാണ് ടൗൺഷിപ് എന്ന ആശയം ഉയർന്നുവന്നത്. കോൺഗ്രസിന്റെ ഭവനപദ്ധതിയുടെ കാര്യത്തിൽ ആശ്ചര്യപ്പെടേണ്ട കാര്യമില്ലല്ലോ, പണത്തിന്റെ കാര്യത്തിൽ യാതൊരു കണക്കുമില്ലല്ലോ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
“നുണപ്രചാരണവുമായി പ്രതിപക്ഷം; കിഫ്ബി വികസന നേട്ടങ്ങൾ മറയ്ക്കാനാകില്ല” — മുഖ്യമന്ത്രി
- Related News
- Latest News