വെഞ്ഞാറമൂട്: ആലപ്പുഴ ഹരിപ്പാട്, കുമാരപുരം, പൊത്തപ്പള്ളി, രാജീവ് ഭവനത്തിൽ പരേതനായ ചന്ദ്രദാസന്റെ ഭാര്യയും, മാധ്യമപ്രവർത്തനും, ആർപിഐ (അത്താവലെ) പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ ആർ. സി. രാജീവിന്റെ മാതാവുമായ സി. രാജമ്മ (76) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒരു വർഷക്കാലമായി ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ഹരിപ്പാട്പൊത്തിപ്പള്ളിയിലുള്ള സ്വവസതിയിൽ നടന്നു. മക്കൾ: ആർ.സി. രാജീവ്, രാജിക സുധീർ, ആർ. റിജ. മരുമക്കൾ: ദീപ, സുധീർ, ബിനോയ്. സഞ്ചയനം 7ന് രാവിലെ 9ന്.
മാധ്യമപ്രവർത്തനും, ആർപിഐ (അത്താവലെ ) പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ ആർ. സി. രാജീവിന്റെ മാതാവ് സി. രാജമ്മ നിര്യാതയായി
- Related News
- Latest News