Newsperseconds.com

ആലുവ പണം തട്ടിപ്പ് കേസ്; മുനീറിനെതിരെ പോലീസ് കേസെടുത്തു

Capture

ആലുവ : ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തില്‍ നിന്ന് പണം തട്ടിപ്പു നടത്തിയ കേസില്‍ മുനീറിനെതിരെ പോലീസ് കേസെടുത്തു. ഐപിസി 406, ഐപിസി 420 വിശ്വാസ ലംഘനം, വഞ്ചന വകുപ്പുകള്‍ പ്രകാരമാണ് മുനീറിനെതിരെ കേസെടുത്തത്. പോലീസ് സ്വമേധയാ ഇന്നലെ വീട്ടിലെത്തി കേസെടുത്തതാണ്.

എറണാകുളം മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ആയ ഹസീനയെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. മുനീറിന്റെ ഭാര്യയാണ് ഹസീന.  പണം തട്ടിയെടുത്തത് വാര്‍ത്ത ആയതോടെ മുനീര്‍ തട്ടിയെടുത്ത പണം തിരികെ നല്‍കി തടിയൂരുകയായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ മന്ത്രി പി രാജീവ് അടക്കം പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

 

Share this Article

Leave a Comment