Newsperseconds.com

നവ കേരള സദസിന് നാളെ തുടക്കം; മഞ്ചേശ്വരം പൈവെളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം

Untitled Design (1)

നവ കേരള സദസിന് നാളെ തുടക്കം. നാളെ കാസർ​ഗോഡ് തുടക്കം കുറിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് പുറപ്പെടും. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി പ്രത്യേകം തയ്യാറാക്കിയ ബസ് കാസര്‍ഗോഡേക്ക് എത്തും.

ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന നവകേരള സദസ്സിനാണ് നാളെ കാസര്‍ഗോഡ് തുടക്കമാവുക. നാളെ വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. സംസ്ഥാന സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം. ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട് മന്ത്രിപ്പടയുടെ മണ്ഡല പര്യടനത്തിന്.

40 നിയോജകമണ്ഡലങ്ങളിലും നവ കേരള സദസ് സംഘടിപ്പിക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ മന്ത്രിമാര്‍ നേരിട്ട് ജനങ്ങളോട് വിശദീകരിക്കും. ഡിസംബര്‍ 24 ന് തിരുവനന്തപുരത്താണ് പരിപാടി സമാപിക്കുക.

Share this Article

Leave a Comment