തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉന്നയിച്ച വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ചയ് കൗള്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇത്തരം വ്യാജ കാര്‍ഡുകള്‍ അച്ചടിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. സത്യമാണെങ്കില്‍ ആരാണ് ഇത് ചെയ്തതെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും കൗള്‍ പറഞ്ഞു. സംഭവം ഗൗരവത്തോടെയാണ് കാണുന്നത്, മൂന്നു ദിവസത്തിനകം വിശദീകരണം നല്കാന് കോണ്‍ഗ്രസ് പാര്‍ട്ടിയോടും ആവശ്യപ്പെട്ടതായി സഞ്ചയ് കൗള്‍ പറഞ്ഞു.