Newsperseconds.com

വാരാന്ത്യ യാത്ര തടസ്സപ്പെട്ട് യാത്രക്കാര്‍; കേരളത്തില്‍ ഇന്നും നാളെയും എട്ട് ട്രെയിനുകള്‍ ഓടില്ല

Capture

തിരുവനന്തപുരം: ഇരിങ്ങാലക്കുട പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണ്ണമായി റദ്ദാക്കിയിരിക്കുകയാണ്. അതോടെ വാരാന്ത്യ യാത്രയില്‍ വലഞ്ഞിരിക്കുകയാണ് യാത്രക്കാര്‍. ട്രെയിനുകള്‍ ഇല്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി ബസ്സുകളും മറ്റും യാത്രക്കാരെ കുത്തിനിറച്ചാണ് ഓടുന്നത്.

ശനിയാഴ്ച മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, എറണാകുളം- ഷൊര്‍ണ്ണൂര്‍ മെമു എക്‌സപ്രസ് , എറണാകുളം- ഗുരുവായൂര്‍ എക്‌സപ്രസ് എന്നീ ട്രെയിനുകളും ഞായറാഴ്ച തിരുവനന്തപുരം- മംഗലാപുരം മാവേലി എക്‌സപ്രസ്, ഷൊര്‍ണ്ണൂര്‍- എറണാകുളം മെമു എക്‌സപ്രസ്, ഗുരുവായൂര്‍- എറണാകുളം എക്‌സപ്രസ്, എറണാകുളം-കോട്ടയം, കോട്ടയം- എറണാകുളം എന്നീ ട്രെയിനുകളാണ് പൂര്‍ണ്ണമായി റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകളില്‍ പ്രധാന ട്രെയിനായ മാവേലി എക്സ്പ്രസും ഉള്‍പ്പെടും.

നവംബര്‍ 18-ന് ശനിയാഴ്ച റദ്ദാക്കിയ ട്രെയിനുകള്‍

16603 മംഗളൂരു സെന്‍ട്രല്‍- തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്
06018 എറണാകുളം- ഷൊര്‍ണ്ണൂര്‍ മെമു
06448 എറണാകുളം- ഗുരുവായൂര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍

നവംബര്‍ 19-ന് ഞായര്‍ റദ്ദാക്കിയ ട്രെയിനുകള്‍

16604 തിരുവനന്തപുരം സെന്‍ട്രല്‍- മംഗളൂരു മാവേലി എക്‌സ്പ്രസ്
06017 ഷൊര്‍ണ്ണൂര്‍- എറണാകുളം മെമു
06439 ഗുരുവായൂര്‍- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍
06453 എറണാകുളം- കോട്ടയം എക്‌സ്പ്രസ് സ്‌പെഷ്യല്‍
06434 കോട്ടയം- എറണാകുളം എക്‌സ്പ്രസ് സ്‌പെഷ്യല്‍

 

 

 

 

 

Share this Article

Leave a Comment