Newsperseconds.com

കാസർഗോഡ് മുഖ്യമന്ത്രിയുള്ള ഗസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാർ

Untitled Design (17)

കാസർഗോഡ് മുഖ്യമന്ത്രിയുള്ള ഗസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാരിലെ ഐഎൻടിയുസി പ്രവർത്തകർ. ‘ആനവണ്ടിയെ കാളവണ്ടി യുഗത്തിലേക്ക് എത്തിച്ച നവകേരള ഭരണത്തിന് പട്ടിണിയിൽ കഴിയുന്ന കെഎസ്ആർടിസി തൊഴിലാളികളുടെ പ്രണാമം’ എന്ന ബാനർ ഉയർത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് നീക്കി. മുഖ്യമന്ത്രി കാസർഗോഡ് ഗസ്റ്റ്ഹൗസിൽ എത്തി നിമിഷങ്ങൾക്കുള്ളിലാണ് പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാർ എത്തിയത്.

ഇന്ന് മഞ്ചേശ്വരത്ത് ആരംഭിക്കുന്ന നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും കാസർഗോഡെത്തിയിട്ടുണ്ട്. പൈവളികെയിൽ വൈകിട്ട് 3.30 ന് സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പരിപാടിയോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.

കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടർന്നാണ് ജനങ്ങളോട് സംസാരിക്കുക.

Share this Article

Leave a Comment