Newsperseconds.com

വഹാബ് റിയാസ് പാകിസ്ഥാൻ്റെ പുതിയ ചീഫ് സെലക്ടർ

Untitled Design (20)

വഹാബ് റിയാസിനെ പുതിയ ചീഫ് സെലക്ടറായി നിയമിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. മുൻ സെലക്ടർ ഇൻസമാം-ഉൾ-ഹഖ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് പേസർ കൂടിയായ വഹാബ് റിയാസിനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം. ഒക്ടോബർ 30നാണ് ഇതിഹാസ ബാറ്ററും മുൻ ക്യാപ്റ്റനുമായ ഇൻസമാം ദേശീയ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചത്.

38 കാരനായ റിയാസിന്റെ ആദ്യ അസൈൻമെന്റ്ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പര്യടനത്തിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ടീമിനെ തെരഞ്ഞെടുക്കുക എന്നതാണ് . ഡിസംബർ 14 മുതലാണ് പാകിസ്ഥാൻ്റെ എവേ പരമ്പരകൾ ആരംഭിക്കുന്നത്. ഡിസംബർ 14 മുതൽ ജനുവരി 7 വരെ ഓസ്‌ട്രേലിയയിലാണ് പാകിസ്ഥാൻ ടെസ്റ്റ് പരമ്പര കളിക്കുക. റിയാസുമായി കൂടിയാലോചിച്ച് രണ്ട് ദിവസത്തിനുള്ളിൽ മറ്റ് ദേശീയ സെലക്ടർമാരെ പിസിബി പ്രഖ്യാപിച്ചേക്കും. പഞ്ചാബ് സർക്കാരിന്റെ കായിക ഉപദേഷ്ടാവ് കൂടിയായ റിയാസ് 2020 മുതൽ പാകിസ്ഥാന് വേണ്ടി കളിച്ചിട്ടില്ല. എന്നാൽ താരം പാകിസ്ഥാൻ സൂപ്പർ ലീഗിൽ സജീവമാണ്.

Share this Article

Leave a Comment