Newsperseconds.com

നെയ്യാറ്റിന്‍കര പോളി ടെക്‌നിക്കില്‍ റാഗിംഗ്; വിദ്യാര്‍ത്ഥിയെ അതി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Capture

 

നെയ്യാറ്റിന്‍കര പോളി ടെക്‌നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗിംഗ് ചെയ്തതായി പരാതി. വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികളായ 20 ലേറെ പേര്‍ അടങ്ങുന്ന സംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. നവംബര്‍ 14നാണ് സംഭവം നടന്നത്. ഒന്നാം വര്‍ഷ ഇന്‍സ്ട്രുമെന്റേഷന്‍ വിദ്യാര്‍ത്ഥി അനൂപിനെയാണ് ക്ലാസ് റൂമില്‍ വെച്ച് സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. അനൂപിന്റെ സ്വകാര്യ ഭാഗങ്ങളിലടക്കം ചവിട്ടി സാരമായി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഇയാളിപ്പോള്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് വിവരം. കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

Share this Article

Leave a Comment