Newsperseconds.com

കൊച്ചിയിൽ വിമാനത്തിലുപേക്ഷിച്ച നിലയിൽ രണ്ട് കോടി രൂപയുടെ സ്വർണം കണ്ടെടുത്തു

Untitled Design (70)

നെടുമ്പാശ്ശേരിയിൽ വിമാനത്തിലുപേക്ഷിച്ച നിലയിൽ രണ്ട് കോടി രൂപയുടെ സ്വർണം കണ്ടെടുത്തു. 3.285 കിലോ സ്വർണമാണ് കണ്ടെടുത്തത്. ബഹ്‌റൈനിൽ നിന്നും എത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. സ്വർണമിശ്രിതം മൂന്ന് പൊതികളിലാക്കി വിമാനത്തിലെ ടോയ്ലെറ്റിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഗുളിക രൂപത്തിൽ സ്വർണ്ണം വിഴുങ്ങിയ യുവാവ് പിടിയിലായിരുന്നു. എടക്കര സ്വദേശി പ്രജിൻ ആണ് കസ്റ്റംസിന്റെ പിടിയിലായത്. റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ ഇയാളിൽ നിന്ന് നാല് ക്യാപ്സൂളുകളായി 70 ലക്ഷത്തോളം മാർക്കറ്റ് വില വരുന്ന 1275 ഗ്രാം സ്വർണമാണ് പിടികൂടിയത്.

Share this Article

Leave a Comment