Newsperseconds.com

കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം തുടര്‍ന്ന് നവകേരള സദസ്സ്; കനത്ത സുരക്ഷ

Capture

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം തുടര്‍ന്ന് നവകേരള സദസ്സ്. പ്രമുഖ വ്യക്തികളുമായുള്ള യോഗങ്ങള്‍ക്ക് ശേഷം അഴീക്കോട് മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യത്തെ യോഗം നടന്നത്. ഉച്ചക്ക് ശേഷം കണ്ണൂര്‍, ധര്‍മ്മടം , മണ്ഡലങ്ങളില്‍ നവകേരള സദസ് നടക്കും. തലശ്ശേരിയിലാണ് സമാപന പരിപാടി നടക്കുക.

ഇന്നലെയാണ് തളിപ്പറമ്പിലേക്കുള്ള നവകേരള സദസ് യാത്രയില്‍ മന്ത്രിസഭയുടെ ബസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Share this Article

Leave a Comment