Newsperseconds.com

യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ്; വിവരങ്ങള്‍ ഹാജരാക്കാന്‍ യൂത്ത്കോണ്‍ഗ്രസിന് പൊലീസിന്റെ നോട്ടീസ്

Untitled Design (72)

യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന കേസില്‍ തെരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസിന് പൊലീസിന്റെ നോട്ടീസ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിക്കാണ് നോട്ടീസ് നല്‍കിയത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് മറുപടി നല്‍കാത്തതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്. മറുപടി നല്‍കാനുള്ള സമയം ഇന്നലെ വൈകിട്ട് അവസാനിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ഇന്നലെ അർധരാത്രി അടൂരിൽ നടത്തിയ പരിശോധയിൽ. രണ്ട് പ്രാദേശിക നേതാക്കളുടെ വീട്ടിൽ നിന്ന് ലാപ്ടോപ്പുകളും, അനുബന്ധ രേഖകളും പിടിച്ചെടുത്തിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന്റെ നിയോജകമണ്ഡലമാണ് അടൂർ. ഇന്നലെ അർദ്ധരാത്രിയായിരുന്നു പരിശോധന.

Share this Article

Leave a Comment