Newsperseconds.com

യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; ചോദ്യം ചെയ്യൽ ഇന്നും തുടരും

Untitled Design (72)

യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ പ്രത്യേക അന്വേഷണ സംഘം നാല് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. നാലുപേരും പത്തനംതിട്ട സ്വദേശികളായ യൂത്ത് കോൺ​ഗ്രസ് പ്രാദേശിക നേതാക്കളാണ്. ഇവരുടെ ഫോണിൽ നിന്നും വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു.

ഇന്നും കൂടുതൽ പേരെ പോലീസ് ചോദ്യം ചെയ്യും. അന്വേഷണം സംസ്ഥാന നേതാക്കളിലേക്കും വ്യാപിപ്പിക്കും.
രാഹുൽ മാങ്കൂട്ടത്തെയും ചോദ്യം ചെയ്യും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും സാധ്യതയുണ്ട്. കൂടുതൽ ജില്ലകളിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്. തിരുവനന്തപുരം ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്

Share this Article

Leave a Comment