തിരുവനന്തപുരം: നവകേരള ബസിനു മുന്നില്‍ കരിങ്കൊടി കാണിച്ച് സംഘര്ഷമുണ്ടായതിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പോലീസ് എഫ് ഐആറില്‍ വധശ്രമം എന്നുള്ളതിനെ എങ്ങനെയാണ് മുഖ്യമന്ത്രിക്ക് രക്ഷാപ്രവര്‍ത്തനമെന്ന് പറഞ്ഞ് തള്ളിപ്പറയാന്‍ പറ്റുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പിണറായി ക്രിമിനല്‍ മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിയുടെ മനസ് ക്രൂരവും നികൃഷ്ടമാണെന്നും വി ഡി സതീശന് ആരോപിച്ചു. കരിങ്കൊടി പ്രതിഷേധത്തില്‍ എഫ്ഐആര്‍ ഇട്ട നടപടിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരിങ്കൊടി പ്രതിഷേധം; വധശ്രമത്തെ എങ്ങനെ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനമെന്ന് പറയും; വി ഡി സതീശന്
- Related News
- Latest News