പത്തനംതിട്ട: റോബിന്‍ ബസിനെ വീണ്ടും തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് മടങ്ങുന്നതിനിടയിലാണ് വന്‍ പോലീസ് സന്നാഹത്തോടെ ബസ് തടഞ്ഞത്. 7500 രൂപ പിഴ അടപ്പിച്ച ശേഷം വാഹനം വിട്ടയച്ചു.
കഴിഞ്ഞ ദിവസം തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ ബസ് വാളയാര്‍ അതിര്‍ത്തി കടന്നപ്പോഴാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ബസ് 10,000 രൂപ പിഴ അടച്ചതിന് ശേഷമാണ് വിട്ടുനല്‍കിയത്. അതേസമയം, പത്തനംതിട്ട-കോയമ്പത്തൂര്‍ യാത്ര തുടരുകയാണ് റോബിന്‍ ബസ് ഇപ്പോള്‍.