Newsperseconds.com

നവകേരള സദസിനെതിരെ വയനാട് ജില്ലാ കളക്ട്രേറ്റിലേക്ക് ഭീഷണിക്കത്ത്; ജില്ലയില്‍ കനത്ത സുരക്ഷ ഒരുക്കും

Capture

വയനാട്: നവകേരള സദസിനെതിരെ വയനാട് ജില്ലാ കളക്ട്രേറ്റിലേക്ക് ഭീഷണിക്കത്ത്. കല്‍പ്പറ്റ, ബത്തേരി നടക്കാന്‍ പോകുന്ന സദസ്സുകള്‍ തടസ്സപ്പെടുത്തുവെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് മാനന്തവാടി പുഴയില്‍ കാണാമെന്നും കത്തില്‍ എഴുതിയിട്ടുണ്ട്.

കുത്തക മുതലാളിമാര്‍ക്കും മത തീവ്രവാദികള്‍ക്കും കീഴടങ്ങിയ കേരള സര്‍ക്കാരിനെ കല്‍പ്പറ്റയില്‍ നടക്കുന്ന നവ കേരളസഭയില്‍ പാഠം പഠിപ്പിക്കുമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട.് കത്തുകിട്ടിയ വിവരം വയനാട് എസ്പി പദം സിങ് സ്ഥിരീകരിച്ചു. പൊലീസ് അന്വേഷണം തുടങ്ങി. നവകേരള സദസ്സ് വയനാട്ടില്‍ നടക്കാനിരിക്കെ കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പാടാക്കിയിട്ടുള്ളത്.

Share this Article

Leave a Comment