Newsperseconds.com

ചെക്ക് പോയിന്റില്‍ വാഹനം പൊട്ടിത്തെറിച്ചു; യുഎസിനും കാനഡയ്ക്കും ഇടയിലുള്ള അതിര്‍ത്തി ക്രോസ് അടച്ചു

Capture

നയാഗ്ര: നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള പാലത്തിലെ ചെക്ക് പോയിന്റില്‍ വാഹനം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് യുഎസിനും കാനഡയ്ക്കും ഇടയിലുള്ള അതിര്‍ത്തി ക്രോസ് അടച്ചു. നയാഗ്ര നദിക്ക് കുറുകെ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റെയിന്‍ബോ പാലത്തിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നതായി ബഫല്ലോയിലെ എഫ്ബിഐയുടെ ഫീല്‍ഡ് ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമല്ല. സംഭവത്തെ കുറിച്ച് തന്നോട് വിവരിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ പറഞ്ഞു.

Share this Article

Leave a Comment