ബംഗളൂരു: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ എം വി പ്രഞ്ജലിന്റെ മൃതദേഹം ഇന്ന് വൈകിട്ട് ബാംഗ്ലൂരില്‍ എത്തിക്കും. ബുധനാഴ്ച രജൗരി സെക്ടറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് 29 കാരനായ സൈനിക ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടത്.
മൈസൂരു സ്വദേശിയാണ് ക്യാപ്റ്റന്‍ പ്രഞ്ജല്‍. മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ (എംആര്‍പിഎല്‍) റിട്ടയേര്‍ഡ് ഡയറക്ടറായ എം വെങ്കിടേഷിന്റെ മകനായ പ്രഞ്ജല്‍ ദക്ഷിണ കന്നഡ ജില്ലയിലെ സൂറത്കലിലാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടുകയും ചെയ്തു.