Newsperseconds.com

സംസ്ഥാനത്ത് ശക്തമായ മഴ; മൂന്നു ഡാമുകളുടെ ഷട്ടർ തുറന്നു

Untitled Design

സംസ്ഥാനത്ത് ശക്തമായ മഴ തുടര്‍ന്ന് സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. പരമാവധി സംഭരണ ശേഷിയില്‍ എത്തിയ ജില്ലയിലെ ചെറുകിട അണക്കെട്ടുകളായ പൊന്മുടി, പാമ്പ്‌ല, കല്ലാര്‍ക്കുട്ടി അണക്കെട്ടുകള്‍ തുറന്നു. പൊന്മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. കല്ലാര്‍ക്കുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറും, പാമ്പ്‌ല അണക്കെട്ടിന്റെ ഒരു ഷട്ടറുമാണ് തുറന്നത്.

വിവിധ ജില്ലകളില്‍ മഴ ഇപ്പോഴും ശക്തമായി പെയ്തു കൊണ്ടിരിക്കുകയാണ്. നീരൊഴുക്ക് വര്‍ദ്ധിച്ചാല്‍ നിലവില്‍ തുറന്നിരിക്കുന്ന അണക്കെട്ടുകളില്‍ നിന്നും വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു.

Share this Article

Leave a Comment