Newsperseconds.com

8 നാവിക സേനാംഗങ്ങള്‍ക്കുള്ള വധശിക്ഷയ്ക്കെതിരായ ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ അംഗീകരിച്ചു

Capture

ദില്ലി: ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ മാസം വധശിക്ഷ വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങള്‍ക്കുള്ള ഇന്ത്യയുടെ അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പരിശോധിച്ച ശേഷം ഖത്തര്‍ കോടതി വാദം കേള്‍ക്കുന്ന തീയതി നിശ്ചയിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

2022 ഓഗസ്റ്റിലാണ് ചാരപ്രവര്‍ത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ ഖത്തര്‍ അധികൃതര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവര്‍ക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Share this Article

Leave a Comment