തിരുവനന്തപുരത്ത് കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിൽ. ഇവരുടെ ബാഗിനുള്ളിൽ നിന്ന് 115 പൊതി കഞ്ചാവ് കണ്ടെടുത്തു. കള്ളിക്കാട് നിന്നുമാണ് എക്സൈസ് സംഘം വിദ്യാർത്ഥിയെ പിടികൂടിയത്.
എക്സൈസിൻ്റ മൊബൈൽ യൂണിറ്റായ കെമു നടത്തിയ വാഹന പരിശോധനയിലാണ് ഒരു കിലോയിൽ അധികം വരുന്ന കഞ്ചാവുമായി പ്ലസ് ടു വിദ്യാർഥി പിടിയിലായത്. പരിശോധനയിൽ വിതരണം ചെയ്യാൻ വേണ്ടി ബാഗിനുള്ളിൽ കുപ്പികളിലാക്കിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആര്യനാട് എക്സൈസ് സംഘം ഇവ കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കും.