Newsperseconds.com

സംസ്ഥാനത്തെ കോവിഡ് കേസുകളിൽ വർദ്ധന

Untitled Design (27)

സംസ്ഥാനത്തെ കോവിഡ് കേസുകളിൽ വർദ്ധന. മരണങ്ങൾ അധികം റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും
കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണത്തിൽ  വർദ്ധനയുണ്ട്.  പുതിയ വകഭേദമാണോ പടരുന്നത് എന്ന് അറിയാൻ വിശദമായ പരിശോധന നടത്തും.

കഴിഞ്ഞ രണ്ടാഴ്ചയായി ആണ് കോവിഡ് എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നത്. ഒരു കോവിഡ് കേസ് പോലും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ നിന്നാണ് ഇപ്പോൾ കോവിഡ് രോഗികളുടെ എണ്ണം രണ്ടക്ക സംഖ്യയിലേക്ക് എത്തുന്നത്. കാറ്റഗറി ബി യിൽപ്പെട്ട രോഗികളാണ് കണ്ടെത്തുന്നതിൽ അധികവും. ലക്ഷണങ്ങളുമായി എത്തുന്നവരിൽ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും കണ്ടെത്തുന്നുണ്ട്. പ്രായ മായവരിലും  വാക്സിൻ അടക്കം എടുത്തതിനാൽ ആന്റിബോഡി സംരക്ഷണം ഉള്ളതിനാൽ രോഗം ഗുരുതരമാകുന്നില്ല എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. പല ജില്ലകളിലും പരിശോധനകൾ വളരെ കുറവാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുമ്പോഴോ ശസ്ത്രക്രിയ നടത്തേണ്ടി വരുമ്പോൾ ആണ് പരിശോധന നടത്തുന്നത്.

Share this Article

Leave a Comment