Newsperseconds.com

കിഫ്ബി മസാല ബോണ്ട് കേസ്; മുൻ മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയയ്ക്കാൻ ഇഡിയുടെ അനുമതി

Untitled Design (37)

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയയ്ക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി. ഹൈക്കോടതിയാണ് സമൻസിന് അനുമതി നൽകിയത്. ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവിലൂടെയാണ് ഐസക്കിന് സമൻസ് അയക്കാൻ ഇഡി അനുമതി നൽകിയത്. മുൻ ഇടക്കാല ഉത്തരവിൽ മാറ്റം വരുത്തിയാണ് കോടതിയുടെ നടപടി. മസാല ബോണ്ടില്‍ ഇഡിയുടെ സമന്‍സിനെതിരെ തോമസ് ഐസകും കിഫ്ബിയും കോടതിയെ സമീപിച്ചിരുന്നു.

അന്വേഷണവുമായി മുന്നോട്ടു പോകാൻ കോടതി നേരത്തെ ഇ.ഡി യോട് പറഞ്ഞിരുന്നു. പുതിയ സമൻസ് അയയ്ക്കാൻ തയ്യാറാണെന്ന് ഇ.ഡി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല ഉത്തരവ്.

Share this Article

Leave a Comment