Newsperseconds.com

കുസാറ്റ് ഫെസ്റ്റ് അപകടം; മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും; പത്ത് പേരുടെ നില ഗുരുതരം

Capture

കൊച്ചി കുസാറ്റ് ഫെസ്റ്റിനിടെ നടന്ന അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ഗാനമേളക്കിടെ മഴ പെയ്തതോടെയാണ് അപ്രതീക്ഷിതമായ സംഭവം നടന്നത്. തിക്കിലും തിരിക്കിലും പെട്ട് മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് അതി ദാരുണമായി മരണപ്പെട്ടത്. നാടിനെ നടുക്കിയ സംഭവത്തില്‍ ഞെട്ടല്‍ മാറാതെയാണ് വിദ്യാര്‍ത്ഥികളും നാട്ടുകാരും. മരിച്ച കുട്ടികളുടെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. തിക്കിലും തിരക്കിലും പെട്ട് 60 ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പത്തോളം പേരുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ തന്നെ രണ്ട് പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും വിവരമുണ്ട്.

Share this Article

Leave a Comment